PRESS RELEASE
തിരഞ്ഞെടുപ്പിനുള്ള ഉദേ്യാഗസ്ഥരുടെ വിന്യാസം : നടപടികള്‍ ആരംഭിച്ചു
തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഉദേ്യാഗസ്ഥരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ രൂപം നല്‍കിയിട്ടുള്ള ഇ-ഡ്രോപ്പ് എന്ന വെബ് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഉദ്യോഗസ്ഥ വിന്യാസം നിര്‍വ്വഹിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതേ്യകം പ്രത്യേകം യൂസര്‍ ഐ.ഡി എന്‍.ഐ.സി നല്‍കിയിട്ടുണ്ട്. അത് ഉപയോഗിച്ച് ഓരോ സ്ഥാപനവും ഉദേ്യാഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. ഒക്‌ടോബര്‍ 15 വരെയാണ് ഇതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 30 മുതല്‍ ജില്ലാ കളക്ടറേറ്റുകളില്‍ ഇതു സംബന്ധിച്ച പരിശോധനകള്‍ ആരംഭിക്കും. ഒക്‌ടോബര്‍ പതിനെട്ടോടുകൂടി നിയമന ഉത്തരവുകള്‍ നല്‍കാനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനവുമായി യോജിച്ച് ഒക്‌ടോബര്‍ 26 മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പി.എന്‍.എക്‌സ്.4756/15
Maintained by Web & New Media Division, Information & Public Relations Department